Saturday, May 3, 2014

ആദര്‍ശ പൊങ്ങച്ചം : ഞാന്‍ കേമന്‍ പൊങ്ങച്ചം:മലയാളിയുടെ ഏതു പ്രശ്നത്തിലുമുള്ള അതിഭാവുകത്വ പ്രതികരണം.
ലോകത്ത് എവിടെയുമുള്ള ബാര്‍ മോശം,,കൊക്കോകോള mosam ,നാലുവരിപ്പാത മോശം ,പണമുണ്ടാക്കുന്നവര്‍ മോശം,.........
ഇപ്പോള്‍ ബാര്‍ പ്രശ്നത്തില്‍ കുടിയന്മാര്‍ ആരെങ്കിലും നിലവാരം മോശമാണെന്ന് പരാതിപ്പെട്ടിട്ടുണ്ടോ?നിലവാരം കൂട്ടിയിട്ടു ആരെ ആകര്‍ഷിക്കാനാണ്?സാധനം കിട്ടാതാകുമ്പോള്‍ കള്ളവാറ്റ്‌ കൂടില്ലേ?കര്‍ശന നിയമം ഉള്ള സൌദിയില്‍ പ്പോലും മലയാളികള്‍ അടക്കമുള്ളവര്‍ വാറ്റ് നടത്തുമ്പോള്‍ നമുക്ക് എത്രത്തോളം ഇത് നിയന്ത്രിക്കാനാകും?

Tuesday, May 21, 2013

സുരാസുര പുരസ്കാരം

സുരാസുര പുരസ്കാരം  2013 APRIL
കേരള നിയമസഭ ചീഫ് വിപ് പി.സി.ജോർജിന്‌ കേരള തിങ്കേഴ്സ് ഡോട്കോമിന്റെ 2013 ഏപ്രിൽ മാസത്തെ സുരാസുര പുരസ്കാരം സമർപ്പിക്കുന്നു.
സെക്രട്ടറിയേറ്റിൽ കൈകൂലിനല്കാതെ ഒരുകാര്യവും നടക്കില്ല,ഇക്കാര്യത്തിൽ എല്ല സംഘടനക്കാരും ഒറ്റക്കെട്ടാണ്‌ എന്ന അദ്ദേഹത്തിന്റെ സധൈര്യമുള്ള പ്രസ്താവനക്കാണ്‌ ഗുണകാംക്ഷി ഈ അവാർഡ് നല്കുന്നത്.സർക്കാർ ജീവനക്കാരുടെ  വോട്ട് നഷ്ടപ്പെടുത്താൻ ധൈര്യമുള്ള മറ്റേതു രാഷ്ട്രീയ നേതാവ് ഇദ്ദേഹമല്ലാതെ  ഇന്ന് കേരളത്തിലുണ്ട്?
സെക്രട്ടറിയേറ്റിൽ മാത്രമല്ല,എല്ല വലിയ സർക്കാർ ഓഫീസുകളിലും ശുപാർശയൊ ,സംഘടന ബലമോ ഇല്ലെങ്കിൽ കൈക്കൂലി മാത്രമാൺ ശരണം എന്നതിന് എത്ര ഉദാഹരണങ്ങൾ വേണം?
ഒന്നും സ്വന്തം തടിയിൽ തട്ടാതെ നോക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ,സാമുദായിക,സാംസ്കാരിക നേതാക്കൾ സ്പെഷലൈസു ചെയ്യുന്ന കാലമാണിത്.
അപ്രിയ സത്യങ്ങൾ വിളിചു പറയാതെ കപട സമദൂര,സമവായ,തന്ദ്രങ്ങളിലൂടേ എല്ലാവരും സേഫ് സൈഡ് കളിക്കുന്ന കാലം.
ശ്രീ.പി.സി. ജോർജിന്റെ വിടുവായത്വത്തിന്‌  keralathinkersdotcom.blogspot.com ന്റെ നല്ല നമസ്കാരവും സുരാസുര പുരസ്കാരവും

Tuesday, April 30, 2013

attapadi child deaths



2013 ഏ പ്രിൽ മാസത്തെ സുരാസുരപുരസ്കാരം ആരോഗ്യവകുപ്പിന് 

അട്ടപ്പാടിയിൽ  ശിശു മരണങ്ങൾ 1 8 എണ്ണം റിപ്പോർട്ട്‌ ചെയ്തപ്പോൾ സാധാരണ ഗതിയിൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് പതിവ്.

എന്നാൽ ഇതിനൊന്നും മുതിരാതെ ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് 
അവർക്ക്  2 0  ശതമാനം ഡി.എ  വർധനയും  ഡോക്ടർമാർക്ക്  2 0 0 0 0 രൂപ അധിക ശം മ്പളവും  ഓഫർ ചെയ്ത സർക്കാരിന്  ഈ മാസത്തെ സുരാസുരപുരസകാരം സമര്പ്പിക്കുന്നു .

Thursday, November 22, 2012

2012 നവംബര്‍ മാസത്തെ  സുരാസുര പുരസ്കാരം തിരുവനന്തപുരം ,കൊച്ചി മേയര്‍മര്‍ക്ക് 

ഗുണകാംക്ഷി യുടെ 2012 നവംബര്‍ മാസത്തെ സുരസുരപുരസ്കാരം തിരുവനന്തപുരം ,കൊച്ചി മേയര്‍മര്‍ക്ക്  നല്‍കുന്നു .

നഗരത്തില്‍ നഷ്ടത്തിലോടുന്ന ഹൈടെക്  ലോ ഫ്ലോര്‍ ബസ്സുകള്‍ ദീര്‍ഘദൂര റൂട്ടുകളില്‍ ഓടിക്കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി കാര്‍ ഉള്ളവന്‍ പോലും ഈ ഹൈടെക് ബസില്‍ കയറി പൊക്കോളും.സാധാരണക്കാരന്റെ ബസില്‍ ആള് കുറഞ്ഞു സൌകര്യമാകും .പൊതുവാഹന ഉപയോഗം  വര്‍ദ്ധിക്കുമ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞു വിദേശ നാണയ ലാഭം ഉണ്ടാകും.എന്നൊക്കെയാണ് ഗുണകാംക്ഷി ആദ്യം
ചിന്തിച്ചത് .

എങ്കലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശം അട്ടിമറിക്കാന്‍ നടത്തിയ ഈ ഹീനശ്രമം തടയുകയും നഗരങ്ങളില്‍ നല്ല ക്വാളിറ്റി  ഗതാഗത സൗകര്യം നിലനിര്‍ത്താന്‍   പോരാടുകയും  നല്ല   വാര്‍ത്ത  ഉണ്ടാക്കുകയും ചെയ്ത ഉദ്ദേശ ശുദ്ധി ക്കാണ്  ഈ അവാര്‍ഡ്‌ . ഇങ്ങനെയും ചിലര്‍ വേണമല്ലോ?

ഗുണകാംക്ഷി 
keralathinkersdotcom.blogspot.com 

Thursday, November 8, 2012

ഷവര്‍മ  കഴിച്ചും ഇനി ജീവിച്ചു പോകാന്‍ വയ്യ  !

പാലിൽ സര്ഫ് ,പച്ചക്കറിയിൽ കീട നാശിനി ,ഇറച്ചിയിൽ   മന്തുരോഗിയുടെ നീര് .......


ഈ മാധ്യമാക്കാരെ  കൊണ്ടു  മടുത്തു .എന്നാൽ ഇനി വല്ല ഷവർമയും  കഴിച്ചു  ഇനിയുള്ള കാലം ജീവിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഷവർമയിലും  ഇവർ  വിഷം കലർത്തിയതു .ഇനി എങ്ങനെ ജീവിക്കും ,മലയാളീ........