സുരാസുര പുരസ്കാരം 2013 APRIL
കേരള നിയമസഭ ചീഫ് വിപ് പി.സി.ജോർജിന് കേരള തിങ്കേഴ്സ് ഡോട്കോമിന്റെ 2013 ഏപ്രിൽ മാസത്തെ സുരാസുര പുരസ്കാരം സമർപ്പിക്കുന്നു.
സെക്രട്ടറിയേറ്റിൽ കൈകൂലിനല്കാതെ ഒരുകാര്യവും നടക്കില്ല,ഇക്കാര്യത്തിൽ എല്ല സംഘടനക്കാരും ഒറ്റക്കെട്ടാണ് എന്ന അദ്ദേഹത്തിന്റെ സധൈര്യമുള്ള പ്രസ്താവനക്കാണ് ഗുണകാംക്ഷി ഈ അവാർഡ് നല്കുന്നത്.സർക്കാർ ജീവനക്കാരുടെ വോട്ട് നഷ്ടപ്പെടുത്താൻ ധൈര്യമുള്ള മറ്റേതു രാഷ്ട്രീയ നേതാവ് ഇദ്ദേഹമല്ലാതെ ഇന്ന് കേരളത്തിലുണ്ട്?
സെക്രട്ടറിയേറ്റിൽ മാത്രമല്ല,എല്ല വലിയ സർക്കാർ ഓഫീസുകളിലും ശുപാർശയൊ ,സംഘടന ബലമോ ഇല്ലെങ്കിൽ കൈക്കൂലി മാത്രമാൺ ശരണം എന്നതിന് എത്ര ഉദാഹരണങ്ങൾ വേണം?
ഒന്നും സ്വന്തം തടിയിൽ തട്ടാതെ നോക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ,സാമുദായിക,സാംസ്കാരിക നേതാക്കൾ സ്പെഷലൈസു ചെയ്യുന്ന കാലമാണിത്.
അപ്രിയ സത്യങ്ങൾ വിളിചു പറയാതെ കപട സമദൂര,സമവായ,തന്ദ്രങ്ങളിലൂടേ എല്ലാവരും സേഫ് സൈഡ് കളിക്കുന്ന കാലം.
ശ്രീ.പി.സി. ജോർജിന്റെ വിടുവായത്വത്തിന് keralathinkersdotcom.blogspot.com ന്റെ നല്ല നമസ്കാരവും സുരാസുര പുരസ്കാരവും
No comments:
Post a Comment