Monday, December 12, 2011

ചുണ്ണാമ്പ് ഡാം; കേരളം തന്ത്രം മാറ്റണം

ചുണ്ണാമ്പ് ഡാം; കേരളം തന്ത്രം മാറ്റണം
മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇപ്പൊഴും കേരളത്തിന്റെ വാദമുഖങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കപെടുന്നില്ലെന്നതാണ്‌ വസ്തുത. 
          ചപ്പാത്തിലും ,പത്രത്തിലും ,പ്രസ്താവനകളിലുമൊക്കെയായി പാർട്ടികളും പ്രസ്ഥാനങ്ങളും തങ്ങളുടെ റോൾ അതീവ ഭംഗീയായി കൊണ്ടാടാൻ മൽസരിക്കുമ്പൊൾ തമിഴ് നാട് വിദഗ്ദമായ കരുനീക്കങ്ങളിലൂടെ ഇതൊക്കെ പ്രതിരോധിക്കുകയാണ്‌.പോരാത്തതിന്‌അക്രമത്തിലൂന്നിയ പ്രതികരണങ്ങൾക്കും തുടക്കമായിരിക്കുന്നു.
ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ പരിമിതികൾ, തമിഴ്നാട്ടിലെ മലയാളി സമൂഹത്തിന്റെ സുരക്ഷാ പ്രശ്നം ,കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, കേരളത്തിന്റേതു മാത്രമായ രാഷ്ട്രീയ പ്രത്യേകതകൾ, എന്നിവയും നമ്മുടെ പരിമിതികളാണെന്ന് നാം തിരിച്ചറിയണം.
സാഹചര്യത്തിൽ മുല്ലപ്പെരിയർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ തന്ത്രം മാറ്റേണ്ടത് വളരെ അനിവാര്യമായി വന്നിരിക്കുകയാണെന്നു തോന്നുന്നു. തമിഴൻ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു കൂടി നാം ചിന്തിക്കണം.ഒന്നാമതായി ഡാം അപകടത്തിലാണെന്നു അവർക്ക് ഇപ്പൊഴും ബോധ്യം വന്നിട്ടില്ല.ഡാം തകർന്നാൽ വർഷങ്ങളോളം 5 ജില്ലകൾ വരൾച്ചയിലാകുമെന്നു അവർക്കറിയാം.അതു കൊണ്ടു തന്നെ ഇക്കാര്യം ബോധ്യപ്പെട്ടാൽ പുതിയ ഡാമിനു വേണ്ടി ആദ്യം മുന്നിട്ടിറങ്ങുന്നത് അവരായിരിക്കും.
ഇനി ഡാം തകർന്നൽ തന്നെ മലയാളിയുടെ ജീവനെചൊല്ലി വ്യാകുലപ്പെടേണ്ട കാര്യം അവർക്കില്ല.പുതിയതൊന്നു കേരളതിന്റെ ചിലവിൽ പണിതീർക്കാമെന്നാണ്‌അവർ കരുതിയിരിക്കുന്നത്‌.
രണ്ടു മിഥ്യാ ധാരണകളും ആദ്യം തിരുത്തണം. ഡാം അപകടത്തിലാണെന്ന് തമിഴനേയും കോടതികളെയും ബോധ്യപ്പെടുത്താൻ ഭൂകമ്പ സാധ്യത,അധിവൃഷ്ടി,എന്നിവ തീരെ അപര്യാപ്തമായ വാദങ്ങളാണ്‌.ഇതുവരെ ഉണ്ടാകാത്ത രണ്ടു സംഭാവ്യതകൾ (probability)ആയി ഇവ നിസ്സാരവല്ക്കരിക്കപ്പെട്ടേക്കാം.
ഒന്നര നൂറ്റാണ്ടു കാലതെ നിരന്തര ജലസമ്പർക്കം മൂലം  സുർക്ക  ചോർന്ന് ദുർബലമായ ഡാമിന്റെ ഉൾ വശത്തിന്റെ ഫോട്ടൊകൾ ശാസ്ത്രീയ മാർഗങ്ങളിലൂടെ,തമിഴ്നാടിന്റെ സഹായത്തിനോ അനുമതിക്കോ കാത്തുനില്ക്കതെ നാം ശേഖരിക്കണം.സോണാർ ഫൊട്ടോഗ്രഫി,സ്കൂബാ ഡൈവർ ഫൊട്ടൊഗ്രഫി,ആർ..വി ഫൊട്ടോഗ്രഫി,റിമോട്ട് സെൻസിങ്ങ് തുടങ്ങിയ മാർഗങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാം.തമിഴ് നാടിനേയും കോടതികളേയും ബോധ്യപ്പെടുത്താൻ മാത്രമല്ല,പുതിയ ഡാം പണിയുന്നതു വരെ കേരളത്തിന്റെ സുരക്ഷ ഉറപ്പു വരുത്താനും ഇത് അത്യന്താപേക്ഷിതമാണ്‌.
തമിഴ് നാടിന്റെ നിഷേധാത്മക നയം മൂലം നിലവിലുള്ള ഡാം തകരുകയൊ ഒരാളെങ്കിലും മരിക്കുകയോ,അല്ലെങ്കിൽ ഡാം ഉപയൊഗശൂന്യമാവുകയൊ ചെയ്താൽ പുതിയതൊന്ന് കേരളത്തിന്റെ മണ്ണിൽ പണിയാൻ അനുവദിക്കില്ലെന്ന് കേരളം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കണം.ആർക്കും കുറ്റം പറയാനാവത്ത ഒരു സമ്മർദ്ദ തന്ത്രമായിരിക്കും ഇത്.തമിഴ് കർഷകന്റെ നട്ടെല്ലൊടിക്കുന്ന സാധ്യത അവന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.
അതു പോലെ. തമിഴ് നാടിനു വെള്ളവും വൈദ്യുതിയും നല്കാൻ മാത്രമുള്ള ഒരു ഡാം നാം മുഴുവൻ പണവും മുടക്കി നിർമിചു കൊടുക്കാമെന്നു പറയുന്നത് വെറും ഭീരുത്വമാണ്‌.ഒരു വിലപേശലിനുള്ള സാധ്യതക്കു വേണ്ടിയെങ്കിലും ഔദാര്യ നിലപാടിൽ നിന്നും നാം പിൻ വാങ്ങണം.
(നിലവിലുള്ള ഡാമിനു താഴെ പണിയുന്ന പുതിയ അണക്കെട്ടിനു നിലവിലുള്ള ഡാമിന്റെ സംഭരണ ശേഷിയുണ്ടാകുമെന്ന വാദം തമിഴനു അത്ര വിശ്വാസമില്ല.ഇത്ര ഭീമമായ മുതൽ മുടക്കിൽ കേരളം പുതിയ ഡാം പണിതു കൊടുക്കുമെന്ന് ആദ്യമെ തന്നെ പറഞ്ഞതും തമിഴന്റെ അവിശ്വാസത്തിന്‌ഒരു കാരണമായിട്ടുണ്ട്)
ഒരു പൊതു ധാരണയുടേയോ നയത്തിന്റെയോ അടിസ്ഥാനത്തിലല്ലതെ നടത്തുന്ന പ്രസ്താവനകളും  സമരങ്ങളും മന്ത്രിമാർ തൊട്ടുള്ള നേതാക്കൾ ഒഴിവാക്കണം.നമ്മുടെ മുഖ്യമന്ത്രി കാണിക്കുന്ന പക്വതയും മിതത്വവും ഇക്കാര്യ്ത്തിൽ മാതൃകയാക്കവുന്നതാണ്‌. പ്രദേശിക സമരക്കാർ മുല്ലപ്പെരിയാർ മേഖലയിലെ 30000 ത്തോളം വരുന്ന തമിഴ് വംശജരേയും സമരങ്ങളിൽ പങ്കെടുപ്പിക്കണം.തമിഴ് പ്ലക്കാർഡുകളും സമരങ്ങളിൽ വ്യാപകമായി ഉപയോഗിക്കണം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം “ “’,,“മുല്ലപ്പെരിയാർ ഡാം”,, കാലാഹരണപ്പെട്ടെന്ന കാര്യം മലയാളി ഉൾക്കൊള്ളണമെന്നതാണ്‌. പേര്‌ഇനി ഔദ്യോഗിക പ്രയോഗങ്ങളിൽ മാത്രം മതി.തമിഴനും കാര്യം മനസ്സിലാകുന്ന “””’’’’ ,‘”’’’’’’’’’’’’’’’’’’’"ചുണ്ണാമ്പ് ഡാം” ‘’’എന്ന വാക്കേ ഇനി നാം ഉപയോഗിക്കാവൂ.
ഡാം പ്രശ്നത്തി മലയാളികളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാ  അവസരമുണ്ട്. safedam@gmail.com എന്ന മെയി വിലാസത്തി മലയാളത്തി ടൈപ് ചെയ്ത് അയക്കുക.










s

Thursday, December 1, 2011

ഡോ.ഉന്മേഷിനും പറയാനുണ്ട് .......




രഘുവിനും വകീല്‍ വേണ്ടി വരുമായിരുന്നില്ലേ ?


നമ്മുടെ നീതി ബോധം ബസ്‌  സ്റ്റാന്‍ഡില്‍ തല്ലിക്കൊന്ന രഘു അന്ന് മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒന്നോര്‍ത്തു നോക്കു ? അദ്ദേഹത്തിനും ഒരു വക്കീല്‍ വേണ്ടി വരുമായിരുന്നില്ലേ ?

തീവണ്ടിയില്‍ നിന്ന് വീണു ഒരിറ്റു വെള്ളത്തിന്‌ വേണ്ടി കേണു വീടുകളില്‍ അലഞ്ഞ ആ ബംഗാളി സുഹൃത്തിനു അത്മഹത്യ ചെയ്യാന്‍ കാവല്‍ നിന്ന മലയാളിയോടാണ് ഈ ചോദ്യം.

സത്യം എവിടെയും  പുറത്തു വരാന്‍ ഒരു സുഷിരം കാത്തു കാത്തു നില്‍പുണ്ടാവും! .

പറയാന്‍ ആര്‍ക്കും ഒരവസരം കൊടുത്തുകൂടെ  ?

കേരള  ശബ്ദം  വാരിക വായിക്കുക .അഭിപ്രായ രൂപീകരണം നിങ്ങളുടെത് !!

Tuesday, August 2, 2011

സുരാസുര പുരസ്കാരം by keralathinkersdotcom.blogspot.com

പ്രഥമ സുരാസുരപുരസ്കാരം 


എല്ലാ മനുഷ്യരിലും അവരുടെ പ്രവൃത്തിയിലും നന്മയും തിന്മയുമുണ്ട്‌.നന്മതിന്മകക്കിടയിലുള്ള നന്മയുടെ അംശത്തെ അംഗീകരിക്കുകയാണ്‌  സുരാസുര പുരസ്കാരത്തിന്റെ ലക്ഷ്യം.

പ്രഥമ സുരാസുരപുരസ്കാരം ഷൊണൂരിനടുത്ത്‌ സൗമ്യ എന്ന ഹതഭാഗ്യ കൊല്ലപ്പെടാനിടയാക്കിയ ട്രെയി ദുരന്ത്ത്തിൽ സ്തുത്ത്യർഹ     സേവനം കാഴ്ചവച്ച
റെയിൽ വേ സുരക്ഷാ സേനക്ക്‌ സമർപ്പിക്കുന്നു .

ആ ദുരന്ത രാത്രിയി     സൗമ്യയെന്ന നമ്മുടെ അനുജത്തിയും കൊലപാതകിയും ട്രെയിനി നിന്നും വീഴുന്നതു കണ്ടിട്ടും വാക്കി ടാക്കിയിലൂടെ അറിയിച്ച്‌ ട്രെയി നിത്തിക്കുകയോ ആ കുട്ടിയുടെ ജീവിതം രക്ഷിക്കുകയോ ചെയ്തില്ല.

തമിഴ്‌നാട്ടിലെ റെയിവേ സ്റ്റേഷനുകളി കൊടും കുറ്റവാളിയായി നാടുകടത്തപ്പെട്ട പ്രതി വിപ്പനക്കാരന്റെ വേഷത്തി  കേരളത്തിലെ ട്രെയിനുകളി ദീഘകാലം വിഹരിച്ചു.ടിയാന്റെ ഫൊട്ടോക ട്രെയിനുകളിലോ സ്റ്റേഷനുകളിലോ  പതിക്കാനോ  അ.പി.എഫ്‌ അംഗങ്ങക്ക്‌ മുന്നറിയിപ്പു നകാനോ ആ.പി.എഫ്‌ മേധാവിക്കു കഴിഞ്ഞില്ല.നമ്മുടെ സഹോദരിമാ ഒറ്റക്കായിപോകുന്ന അവസാന സ്റ്റഷനുകളി വനിത കംപാട്ടുമന്റിനരികിലെത്താ ഒരു ഗാഡിനെ  ചുമതലപ്പെടുത്ത്താനുള്ള മു കരുത  ഉത്തരവാദിത്തപെട്ട മേധാവി കൈക്കൊണ്ടില്ല. 
എങ്കിലും 24 മണിക്കൂറിനകം  പ്രതിയെ പിടികൂടാ അവക്കു കഴിഞ്ഞു.

(റിപ്പോട്ട്‌ ചെയ്യപ്പെടുന്ന ഔദ്യോഗിക നടപടിക,മാധ്യമ വാത്തക എന്നിവ പരിഗണിച്ച്‌ നകുന്നതാണ്‌ ഈ പുരസ്കാരം.വിയോജിപ്പുണ്ടെങ്കി   ജേതാക്കക്ക്‌ ഒരു കമഡ്‌ നകി  നിരസിക്കാവുന്നതാണ്‌)




suraasura puraskaaram


ellaa manushyarilum avarude pravruTHiyilum nanmayum thinmayumund.nanmathinmakaLkkidayiluLLa nanmayude amsaTHe amgiikarikkukayaAN~  suraasura puraskaarathinte        lakshyam.

prathhama suraasura puraskaarathinu arharaayirikkunnath
shornurinaduth saumya enna hathabhaagya kollappedaanidayaakkiya train duranthathile gaarDum,prasthutha meghalayile rail vE surakshavibhaagam mEdhaaviyumaaN~.

aa durantha raathriyil     saumyayenna nammude anujaTHiyum kolapaathakiyum trainil ninnum veezhunnathu kandittum vaakki taakkiyiloode aRiyich train nirthikkukayo aa kuttiyude jeevitham     rakshikkukayo cheythilla.enkilum adutha   stationil nadapadiyedukkukayum kuttiye kandaththi aaSupathriyileththikkaan kazhiyukayum cheythu.
thamizhnaattile rail vE steshanukalil kodum kutavaaLiyaayi       naaTukaTaththappetta prathi vilppanakkaarante veshathil       kEraLaththile trainukaLil deerghakaalam viharichu.tiyaante phoTTOkaL     trainukalilo stEshanukalilo           pathikkaanO  ar.pi.eph amgangaLkk munnaRiyippu nalkaanO aar.pi.eph mEdhaavikku kazhinjilla.nammude sahOdarimaar otakkaayipOkunna avasaana stashanukalil   vanitha                   kam paarTumentinarikileththaan oru gaarDine  chumathalappeduththaanuLLa mun karuthal polum  uththaravaadiththapetta mEdhaavi kaikkondilla.        enkilum 24 maNikkuuRinakam             prathiye pidikooTaan avarkku kazhinju.

(RippOrT cheyyappedunna oudyogika nadapadikal,maadhyama vaarthakaL enniva parigaNich nalkunnathaaN~ ee puraskaaram.viyOjippundenkil   jethaakkaLkk oru kamanD nalki  nirasikkaavunnathaaN~)





Thursday, April 21, 2011

സുരാസുര പുരസ്കാരം april

"സുരാസുര പുരസ്കാരം "കാവ്യ സംഭവത്തിലെ "  പേരറിയാത്ത ചെറുപ്പക്കാരന് !

കാവ്യാമാധവനെ ക്യുവില്‍  നിന്നല്ലാതെ വോട്ട് ചെയ്യാന്‍ കേരളത്തിന്റെ പോരാട്ടവീര്യം അല്ലെങ്കില്‍ രാട്ഷ്ട്രീയ് അന്ധത  അനുവദിച്ചില്ല .

ഇത് ശരിയാണോ ?

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്ങില്‍ കാവ്യ  വന്നത് ചാനലുകാര്‍ വിളിച്ചിട്ട് അവരുടെ സൌകര്യതിനുള്ള  സമയത്താണ് .
ക്യുവില്‍ നിന്നും അവര്‍ക്കുവേണ്ടി  തന്റെ ഊഴം നല്കാന്‍ ഒരാള്‍  തയ്യാറായിരുന്നു.

അതിനര്‍ത്ഥം കാവ്യ  ക്യു  നില്‍ക്കാതെ വോട്ട് ചെയ്തിരുന്നുവേങ്ങിലും  ആ സമയത്ത് പോളിംഗ് ബൂതിലുണ്ടായിരുന്ന ആര്‍കും ഒരു നഷ്ടവും ഇല്ലായിരുന്നു എന്നാണ് .

 മാന്യനായ ആ പോളിംഗ് ഓഫീസര്‍ വോട്ടര്‍ മാരുടെ  അഭിപ്രായവും ചോദിച്ചിട്ടുണ്ട് .

സിനിമ തിയറ്റരുകളില്‍ മുന്നില്‍ ക്യു നില്‍ക്കുന്നവരുടെ കയ്യില്‍ പൈസ കൊടുത്തു ടിക്കറ്റ്‌ എടുപ്പിക്കുന്നവരുണ്ട് .അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പിന്നിലുള്ളവര്‍ക്ക് ടിക്കറ്റ്‌ കിട്ടാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത് .എന്നിട്ടും മലയാളി ഇത് എതിര്‍ക്കാറില്ല .കുടിവെള്ള പയ്പിന് മുന്നിലെ ക്യുവിലും റേഷന്‍ ആശുപത്രി,റേഷന്‍ കട എന്നിവിടങ്ങളിലെ ക്യുവിലും ഈ "അനീതി"മലയാളി അനുവദിച്ചു കൊടുക്കാറുണ്ട് .

"കാവ്യ സംഭവത്തില്‍ "ഇങ്ങനെ യാതൊരു അനീതിയും സംഭവിച്ചിട്ടില്ല .

എന്നിട്ടും  അവിടെ പ്രകടമായത്  മലയാളിയുടെ വൃത്തികെട്ടതും ന്യായീകരണം  ഇല്ലാത്തതും  ആയ പ്രതികരണ    സ്വഭാവമാണ് .മലയാളി അഭിപ്രായ രൂപീകരണം നടത്തുന്നത് അവനവന്റെ പേര്‍സണല്‍ ഈഗോ കൂടി ചേര്‍ത്താണ് .ന്യായത്ത്തിനോ സാമാന്യ നീതിക്കോ പലപ്പോഴും നാം പ്രാധാന്യം കൊടുക്കാറില്ല .ഇതു ഒരു പ്രരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.ഇതിന്റെ ദൂഷ്യ ഫലം ഒരു തിരിച്ചടിയായി നമ്മള്‍ തന്നെ ദിനം ദിന ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട് .

എങ്കിലും എത്ര വലിയ സെലിബ്രിടി ആയാലും മനസ്സില്‍ തോന്നിയതു വിളിച്ചു പറഞ്ഞ ആ ചെറുപ്പക്കാരന്റെ ധൈര്യം അംഗീകരിക്കുന്നു 

നാളെ എന്നെങ്കിലും രാജാക്കന്മാര്‍ നഗ്നരായി അവതരിക്കുമ്പോള്‍ വിളിച്ചു  പറയാന്‍ ഇയാള്‍ക്കൊരു കുട്ടിയുണ്ടാവട്ടെ !!

ആയതിനാല്‍ ഇത്തവണത്തെ "സുരാസുര  പുരസ്കാരം" കാവ്യ സംഭവത്തിലെ  " ആ  പേരറിയാത്ത ചെറുപ്പക്കാരന് സമര്‍പിക്കുന്നു.

keralathinkersdotcom.blogspot.com  







Wednesday, March 2, 2011

ice cream parlour scam





കേരളത്തിലെ സാംസ്കാരികരംഗം അനാവ്ശ്യ വിവാദങ്ങളിലൂടെ മലീമസമാകുകയാണോ?


നാളെ മൊഴി മാറ്റില്ല എന്നുറപ്പില്ലാത്ത രജീനമാരിലും വൗൾഫൂമാരിലുമാണോ         നമ്മുടെ ധാർമ്മികത അടിത്തറ കണ്ടേത്തേണ്ടത്‌?

ഇവരുടെ ചാഞ്ചല്യങ്ങളുടെ പേരിലാണോ ജുഡീഷ്യറിയിൽ പോലും വിശോസമില്ലാത്ത ഒരു തലമുറയെ നാം വളർട്ത്തിയെടൂക്കേണ്ടത്‌?
അതൊ,ഇന്നത്തെ ഈ മാധ്യമ വിവാദങ്ങൾ ക്കും ചരിത്രഗതിയിൽ അതിന്റേതായ പങ്കുവഹിക്കാനുണ്ടൊ?


kEraLaTHile saamskaaarikaramgam anaavSya vivaadangaLiloode maleemasamaaakukayaano?

naaLe mozhi maatilla ennuRappillaaTHa rajeenamaarilum vauLFUmaaarilumaaano         nammude dhaarmmikatha adiTHaRa kandeTHEndath?

ivarude chaanchalyangalude pEErilaano juDeeshyaRiyil pOlum viSOsamillaaTHa oru thalamuRaye naam vaLarTHiyeTUKEnTath?