"സുരാസുര പുരസ്കാരം "കാവ്യ സംഭവത്തിലെ " പേരറിയാത്ത ചെറുപ്പക്കാരന് !
കാവ്യാമാധവനെ ക്യുവില്‍ നിന്നല്ലാതെ വോട്ട് ചെയ്യാന്‍ കേരളത്തിന്റെ പോരാട്ടവീര്യം അല്ലെങ്കില്‍ രാട്ഷ്ട്രീയ് അന്ധത അനുവദിച്ചില്ല .
ഇത് ശരിയാണോ ?
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്ങില്‍ കാവ്യ വന്നത് ചാനലുകാര്‍ വിളിച്ചിട്ട് അവരുടെ സൌകര്യതിനുള്ള സമയത്താണ് .
ക്യുവില്‍ നിന്നും അവര്‍ക്കുവേണ്ടി തന്റെ ഊഴം നല്കാന്‍ ഒരാള്‍ തയ്യാറായിരുന്നു.
അതിനര്‍ത്ഥം കാവ്യ ക്യു നില്‍ക്കാതെ വോട്ട് ചെയ്തിരുന്നുവേങ്ങിലും ആ സമയത്ത് പോളിംഗ് ബൂതിലുണ്ടായിരുന്ന ആര്‍കും ഒരു നഷ്ടവും ഇല്ലായിരുന്നു എന്നാണ് .
മാന്യനായ ആ പോളിംഗ് ഓഫീസര്‍ വോട്ടര്‍ മാരുടെ അഭിപ്രായവും ചോദിച്ചിട്ടുണ്ട് .
സിനിമ തിയറ്റരുകളില്‍ മുന്നില്‍ ക്യു നില്‍ക്കുന്നവരുടെ കയ്യില്‍ പൈസ കൊടുത്തു ടിക്കറ്റ് എടുപ്പിക്കുന്നവരുണ്ട് .അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പിന്നിലുള്ളവര്‍ക്ക് ടിക്കറ്റ് കിട്ടാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത് .എന്നിട്ടും മലയാളി ഇത് എതിര്‍ക്കാറില്ല .കുടിവെള്ള പയ്പിന് മുന്നിലെ ക്യുവിലും റേഷന്‍ ആശുപത്രി,റേഷന്‍ കട എന്നിവിടങ്ങളിലെ ക്യുവിലും ഈ "അനീതി"മലയാളി അനുവദിച്ചു കൊടുക്കാറുണ്ട് .
"കാവ്യ സംഭവത്തില്‍ "ഇങ്ങനെ യാതൊരു അനീതിയും സംഭവിച്ചിട്ടില്ല .
എന്നിട്ടും അവിടെ പ്രകടമായത് മലയാളിയുടെ വൃത്തികെട്ടതും ന്യായീകരണം ഇല്ലാത്തതും ആയ പ്രതികരണ സ്വഭാവമാണ് .മലയാളി അഭിപ്രായ രൂപീകരണം നടത്തുന്നത് അവനവന്റെ പേര്‍സണല്‍ ഈഗോ കൂടി ചേര്‍ത്താണ് .ന്യായത്ത്തിനോ സാമാന്യ നീതിക്കോ പലപ്പോഴും നാം പ്രാധാന്യം കൊടുക്കാറില്ല .ഇതു ഒരു പ്രരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.ഇതിന്റെ ദൂഷ്യ ഫലം ഒരു തിരിച്ചടിയായി നമ്മള്‍ തന്നെ ദിനം ദിന ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട് .
എങ്കിലും എത്ര വലിയ സെലിബ്രിടി ആയാലും മനസ്സില്‍ തോന്നിയതു വിളിച്ചു പറഞ്ഞ ആ ചെറുപ്പക്കാരന്റെ ധൈര്യം അംഗീകരിക്കുന്നു
നാളെ എന്നെങ്കിലും രാജാക്കന്മാര്‍ നഗ്നരായി അവതരിക്കുമ്പോള്‍ വിളിച്ചു പറയാന്‍ ഇയാള്‍ക്കൊരു കുട്ടിയുണ്ടാവട്ടെ !!
ആയതിനാല്‍ ഇത്തവണത്തെ "സുരാസുര പുരസ്കാരം" കാവ്യ സംഭവത്തിലെ " ആ പേരറിയാത്ത ചെറുപ്പക്കാരന് സമര്‍പിക്കുന്നു.
keralathinkersdotcom.blogspot.com
2 comments:
Good! ക്യ്യുവിൽ നിന്നൊരാൾ മാറാൻ തയ്യാറായിരുന്നുവെങ്കിൽ അവരെ തടയേണ്ടിയിരുന്നില്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷെ വോട്ട് വോട്ട് എന്ന പൌരാവകാശം വിനിയൊഗിക്കാൻ അല്പസമയം പോളിംഗ് ബൂത്തിനു മുന്നിൽ ക്യൂ നിൽക്കാന പോലും ക്ഷമയില്ലാതിരിക്കുന്നത് (എത്ര തിരക്കിന്റെ കാരണം പറഞ്ഞണെങ്കിലും)പ്രശസ്തയായ ഒരു വ്യക്തിയ്ക്ക് കഴിയാതെ വരുന്നതിനു ന്യായീകരണമില്ല. വോട്ട് ചെയ്യാൻ വരുന്നിടത്തെങ്കിലും ഉള്ളവനും ഇല്ലാത്തവനും തല്ലിലുള്ള അന്തരം ഇല്ലാതിരിക്കണ്ടേ?
കാവ്യക്ക് വേണ്ടി തന്റെ ഊഴം കൊടുങ്ക്കാനും ക്യുവില്‍ വീണ്ടും പിറകില്‍ പോയി നില്‍ക്കാനും ഒരാള്‍ തയ്യാറായി എന്നത് സത്യമാണ് .തമിഴ് നാട്ടില്‍ വോട്ട് ചെയ്യാന്‍ ക്യുവില്‍ നിന്ന നടന്‍ അജിത്തിനെ നാട്ടുകാര്‍ ആദ്യം വോട്ട് ചെയ്യാന്‍ അനുവദിച്ചു എന്നാ വാര്‍ത്ത കൂടി കൂട്ടിവായിക്കണമെന്നു തോന്നുന്നു .കേരളത്തില്‍ അതെ ദിവസം വോട്ട് ചെയ്ത പല മന്ത്രിമാരും നേതാക്കളും ക്യുവില്‍ നിന്നല്ല വോട്ട് ചെയ്തതെന്ന് കൂടി ശ്രദ്ധിക്കണം .കാവ്യ ദുര്‍ബലയായ ഒരു സ്ത്രീ ആണെന്നതും അവര്‍ക്കുണ്ടായ ദുരനുഭവത്തിന് കാരണമായിട്ടുണ്ടാവാം .
Post a Comment