Monday, December 12, 2011

ചുണ്ണാമ്പ് ഡാം; കേരളം തന്ത്രം മാറ്റണം

ചുണ്ണാമ്പ് ഡാം; കേരളം തന്ത്രം മാറ്റണം
മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇപ്പൊഴും കേരളത്തിന്റെ വാദമുഖങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കപെടുന്നില്ലെന്നതാണ്‌ വസ്തുത. 
          ചപ്പാത്തിലും ,പത്രത്തിലും ,പ്രസ്താവനകളിലുമൊക്കെയായി പാർട്ടികളും പ്രസ്ഥാനങ്ങളും തങ്ങളുടെ റോൾ അതീവ ഭംഗീയായി കൊണ്ടാടാൻ മൽസരിക്കുമ്പൊൾ തമിഴ് നാട് വിദഗ്ദമായ കരുനീക്കങ്ങളിലൂടെ ഇതൊക്കെ പ്രതിരോധിക്കുകയാണ്‌.പോരാത്തതിന്‌അക്രമത്തിലൂന്നിയ പ്രതികരണങ്ങൾക്കും തുടക്കമായിരിക്കുന്നു.
ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ പരിമിതികൾ, തമിഴ്നാട്ടിലെ മലയാളി സമൂഹത്തിന്റെ സുരക്ഷാ പ്രശ്നം ,കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, കേരളത്തിന്റേതു മാത്രമായ രാഷ്ട്രീയ പ്രത്യേകതകൾ, എന്നിവയും നമ്മുടെ പരിമിതികളാണെന്ന് നാം തിരിച്ചറിയണം.
സാഹചര്യത്തിൽ മുല്ലപ്പെരിയർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ തന്ത്രം മാറ്റേണ്ടത് വളരെ അനിവാര്യമായി വന്നിരിക്കുകയാണെന്നു തോന്നുന്നു. തമിഴൻ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു കൂടി നാം ചിന്തിക്കണം.ഒന്നാമതായി ഡാം അപകടത്തിലാണെന്നു അവർക്ക് ഇപ്പൊഴും ബോധ്യം വന്നിട്ടില്ല.ഡാം തകർന്നാൽ വർഷങ്ങളോളം 5 ജില്ലകൾ വരൾച്ചയിലാകുമെന്നു അവർക്കറിയാം.അതു കൊണ്ടു തന്നെ ഇക്കാര്യം ബോധ്യപ്പെട്ടാൽ പുതിയ ഡാമിനു വേണ്ടി ആദ്യം മുന്നിട്ടിറങ്ങുന്നത് അവരായിരിക്കും.
ഇനി ഡാം തകർന്നൽ തന്നെ മലയാളിയുടെ ജീവനെചൊല്ലി വ്യാകുലപ്പെടേണ്ട കാര്യം അവർക്കില്ല.പുതിയതൊന്നു കേരളതിന്റെ ചിലവിൽ പണിതീർക്കാമെന്നാണ്‌അവർ കരുതിയിരിക്കുന്നത്‌.
രണ്ടു മിഥ്യാ ധാരണകളും ആദ്യം തിരുത്തണം. ഡാം അപകടത്തിലാണെന്ന് തമിഴനേയും കോടതികളെയും ബോധ്യപ്പെടുത്താൻ ഭൂകമ്പ സാധ്യത,അധിവൃഷ്ടി,എന്നിവ തീരെ അപര്യാപ്തമായ വാദങ്ങളാണ്‌.ഇതുവരെ ഉണ്ടാകാത്ത രണ്ടു സംഭാവ്യതകൾ (probability)ആയി ഇവ നിസ്സാരവല്ക്കരിക്കപ്പെട്ടേക്കാം.
ഒന്നര നൂറ്റാണ്ടു കാലതെ നിരന്തര ജലസമ്പർക്കം മൂലം  സുർക്ക  ചോർന്ന് ദുർബലമായ ഡാമിന്റെ ഉൾ വശത്തിന്റെ ഫോട്ടൊകൾ ശാസ്ത്രീയ മാർഗങ്ങളിലൂടെ,തമിഴ്നാടിന്റെ സഹായത്തിനോ അനുമതിക്കോ കാത്തുനില്ക്കതെ നാം ശേഖരിക്കണം.സോണാർ ഫൊട്ടോഗ്രഫി,സ്കൂബാ ഡൈവർ ഫൊട്ടൊഗ്രഫി,ആർ..വി ഫൊട്ടോഗ്രഫി,റിമോട്ട് സെൻസിങ്ങ് തുടങ്ങിയ മാർഗങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാം.തമിഴ് നാടിനേയും കോടതികളേയും ബോധ്യപ്പെടുത്താൻ മാത്രമല്ല,പുതിയ ഡാം പണിയുന്നതു വരെ കേരളത്തിന്റെ സുരക്ഷ ഉറപ്പു വരുത്താനും ഇത് അത്യന്താപേക്ഷിതമാണ്‌.
തമിഴ് നാടിന്റെ നിഷേധാത്മക നയം മൂലം നിലവിലുള്ള ഡാം തകരുകയൊ ഒരാളെങ്കിലും മരിക്കുകയോ,അല്ലെങ്കിൽ ഡാം ഉപയൊഗശൂന്യമാവുകയൊ ചെയ്താൽ പുതിയതൊന്ന് കേരളത്തിന്റെ മണ്ണിൽ പണിയാൻ അനുവദിക്കില്ലെന്ന് കേരളം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കണം.ആർക്കും കുറ്റം പറയാനാവത്ത ഒരു സമ്മർദ്ദ തന്ത്രമായിരിക്കും ഇത്.തമിഴ് കർഷകന്റെ നട്ടെല്ലൊടിക്കുന്ന സാധ്യത അവന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.
അതു പോലെ. തമിഴ് നാടിനു വെള്ളവും വൈദ്യുതിയും നല്കാൻ മാത്രമുള്ള ഒരു ഡാം നാം മുഴുവൻ പണവും മുടക്കി നിർമിചു കൊടുക്കാമെന്നു പറയുന്നത് വെറും ഭീരുത്വമാണ്‌.ഒരു വിലപേശലിനുള്ള സാധ്യതക്കു വേണ്ടിയെങ്കിലും ഔദാര്യ നിലപാടിൽ നിന്നും നാം പിൻ വാങ്ങണം.
(നിലവിലുള്ള ഡാമിനു താഴെ പണിയുന്ന പുതിയ അണക്കെട്ടിനു നിലവിലുള്ള ഡാമിന്റെ സംഭരണ ശേഷിയുണ്ടാകുമെന്ന വാദം തമിഴനു അത്ര വിശ്വാസമില്ല.ഇത്ര ഭീമമായ മുതൽ മുടക്കിൽ കേരളം പുതിയ ഡാം പണിതു കൊടുക്കുമെന്ന് ആദ്യമെ തന്നെ പറഞ്ഞതും തമിഴന്റെ അവിശ്വാസത്തിന്‌ഒരു കാരണമായിട്ടുണ്ട്)
ഒരു പൊതു ധാരണയുടേയോ നയത്തിന്റെയോ അടിസ്ഥാനത്തിലല്ലതെ നടത്തുന്ന പ്രസ്താവനകളും  സമരങ്ങളും മന്ത്രിമാർ തൊട്ടുള്ള നേതാക്കൾ ഒഴിവാക്കണം.നമ്മുടെ മുഖ്യമന്ത്രി കാണിക്കുന്ന പക്വതയും മിതത്വവും ഇക്കാര്യ്ത്തിൽ മാതൃകയാക്കവുന്നതാണ്‌. പ്രദേശിക സമരക്കാർ മുല്ലപ്പെരിയാർ മേഖലയിലെ 30000 ത്തോളം വരുന്ന തമിഴ് വംശജരേയും സമരങ്ങളിൽ പങ്കെടുപ്പിക്കണം.തമിഴ് പ്ലക്കാർഡുകളും സമരങ്ങളിൽ വ്യാപകമായി ഉപയോഗിക്കണം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം “ “’,,“മുല്ലപ്പെരിയാർ ഡാം”,, കാലാഹരണപ്പെട്ടെന്ന കാര്യം മലയാളി ഉൾക്കൊള്ളണമെന്നതാണ്‌. പേര്‌ഇനി ഔദ്യോഗിക പ്രയോഗങ്ങളിൽ മാത്രം മതി.തമിഴനും കാര്യം മനസ്സിലാകുന്ന “””’’’’ ,‘”’’’’’’’’’’’’’’’’’’’"ചുണ്ണാമ്പ് ഡാം” ‘’’എന്ന വാക്കേ ഇനി നാം ഉപയോഗിക്കാവൂ.
ഡാം പ്രശ്നത്തി മലയാളികളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാ  അവസരമുണ്ട്. safedam@gmail.com എന്ന മെയി വിലാസത്തി മലയാളത്തി ടൈപ് ചെയ്ത് അയക്കുക.










s

Thursday, December 1, 2011

ഡോ.ഉന്മേഷിനും പറയാനുണ്ട് .......




രഘുവിനും വകീല്‍ വേണ്ടി വരുമായിരുന്നില്ലേ ?


നമ്മുടെ നീതി ബോധം ബസ്‌  സ്റ്റാന്‍ഡില്‍ തല്ലിക്കൊന്ന രഘു അന്ന് മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒന്നോര്‍ത്തു നോക്കു ? അദ്ദേഹത്തിനും ഒരു വക്കീല്‍ വേണ്ടി വരുമായിരുന്നില്ലേ ?

തീവണ്ടിയില്‍ നിന്ന് വീണു ഒരിറ്റു വെള്ളത്തിന്‌ വേണ്ടി കേണു വീടുകളില്‍ അലഞ്ഞ ആ ബംഗാളി സുഹൃത്തിനു അത്മഹത്യ ചെയ്യാന്‍ കാവല്‍ നിന്ന മലയാളിയോടാണ് ഈ ചോദ്യം.

സത്യം എവിടെയും  പുറത്തു വരാന്‍ ഒരു സുഷിരം കാത്തു കാത്തു നില്‍പുണ്ടാവും! .

പറയാന്‍ ആര്‍ക്കും ഒരവസരം കൊടുത്തുകൂടെ  ?

കേരള  ശബ്ദം  വാരിക വായിക്കുക .അഭിപ്രായ രൂപീകരണം നിങ്ങളുടെത് !!