Thursday, April 21, 2011

സുരാസുര പുരസ്കാരം april

"സുരാസുര പുരസ്കാരം "കാവ്യ സംഭവത്തിലെ "  പേരറിയാത്ത ചെറുപ്പക്കാരന് !

കാവ്യാമാധവനെ ക്യുവില്‍  നിന്നല്ലാതെ വോട്ട് ചെയ്യാന്‍ കേരളത്തിന്റെ പോരാട്ടവീര്യം അല്ലെങ്കില്‍ രാട്ഷ്ട്രീയ് അന്ധത  അനുവദിച്ചില്ല .

ഇത് ശരിയാണോ ?

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്ങില്‍ കാവ്യ  വന്നത് ചാനലുകാര്‍ വിളിച്ചിട്ട് അവരുടെ സൌകര്യതിനുള്ള  സമയത്താണ് .
ക്യുവില്‍ നിന്നും അവര്‍ക്കുവേണ്ടി  തന്റെ ഊഴം നല്കാന്‍ ഒരാള്‍  തയ്യാറായിരുന്നു.

അതിനര്‍ത്ഥം കാവ്യ  ക്യു  നില്‍ക്കാതെ വോട്ട് ചെയ്തിരുന്നുവേങ്ങിലും  ആ സമയത്ത് പോളിംഗ് ബൂതിലുണ്ടായിരുന്ന ആര്‍കും ഒരു നഷ്ടവും ഇല്ലായിരുന്നു എന്നാണ് .

 മാന്യനായ ആ പോളിംഗ് ഓഫീസര്‍ വോട്ടര്‍ മാരുടെ  അഭിപ്രായവും ചോദിച്ചിട്ടുണ്ട് .

സിനിമ തിയറ്റരുകളില്‍ മുന്നില്‍ ക്യു നില്‍ക്കുന്നവരുടെ കയ്യില്‍ പൈസ കൊടുത്തു ടിക്കറ്റ്‌ എടുപ്പിക്കുന്നവരുണ്ട് .അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പിന്നിലുള്ളവര്‍ക്ക് ടിക്കറ്റ്‌ കിട്ടാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത് .എന്നിട്ടും മലയാളി ഇത് എതിര്‍ക്കാറില്ല .കുടിവെള്ള പയ്പിന് മുന്നിലെ ക്യുവിലും റേഷന്‍ ആശുപത്രി,റേഷന്‍ കട എന്നിവിടങ്ങളിലെ ക്യുവിലും ഈ "അനീതി"മലയാളി അനുവദിച്ചു കൊടുക്കാറുണ്ട് .

"കാവ്യ സംഭവത്തില്‍ "ഇങ്ങനെ യാതൊരു അനീതിയും സംഭവിച്ചിട്ടില്ല .

എന്നിട്ടും  അവിടെ പ്രകടമായത്  മലയാളിയുടെ വൃത്തികെട്ടതും ന്യായീകരണം  ഇല്ലാത്തതും  ആയ പ്രതികരണ    സ്വഭാവമാണ് .മലയാളി അഭിപ്രായ രൂപീകരണം നടത്തുന്നത് അവനവന്റെ പേര്‍സണല്‍ ഈഗോ കൂടി ചേര്‍ത്താണ് .ന്യായത്ത്തിനോ സാമാന്യ നീതിക്കോ പലപ്പോഴും നാം പ്രാധാന്യം കൊടുക്കാറില്ല .ഇതു ഒരു പ്രരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.ഇതിന്റെ ദൂഷ്യ ഫലം ഒരു തിരിച്ചടിയായി നമ്മള്‍ തന്നെ ദിനം ദിന ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട് .

എങ്കിലും എത്ര വലിയ സെലിബ്രിടി ആയാലും മനസ്സില്‍ തോന്നിയതു വിളിച്ചു പറഞ്ഞ ആ ചെറുപ്പക്കാരന്റെ ധൈര്യം അംഗീകരിക്കുന്നു 

നാളെ എന്നെങ്കിലും രാജാക്കന്മാര്‍ നഗ്നരായി അവതരിക്കുമ്പോള്‍ വിളിച്ചു  പറയാന്‍ ഇയാള്‍ക്കൊരു കുട്ടിയുണ്ടാവട്ടെ !!

ആയതിനാല്‍ ഇത്തവണത്തെ "സുരാസുര  പുരസ്കാരം" കാവ്യ സംഭവത്തിലെ  " ആ  പേരറിയാത്ത ചെറുപ്പക്കാരന് സമര്‍പിക്കുന്നു.

keralathinkersdotcom.blogspot.com